ചെങ്ങമനാട്: ജീവിതത്തിൽ ഒറ്റപ്പെട്ട്, രോഗിയായും മാനസിക നിലതെറ്റിയും അലയേണ്ടി വരുന്ന പൗരന്മാർക്ക് അഭയം നൽകി, സ്വാന്ത്വനം നൽകുമ്പോൾ അവരുടെ മുഖത്തെ സന്തോഷം ഈശ്വരൻ സാന്നിധ്യമായി കാണുന്നു. മുതിർന്ന പൗരന്മാരെ ആശ്വസിപ്പിച്ച്, അല്പനേരം സന്തോഷത്തോടെ ചിലവിടാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത്. കാരണം അവർക്ക് അത് നൽകുന്നത് മരുന്നിനെക്കാൾ വലിയ മാനസിക ആരോഗൃമാണെന്ന്
മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനഭവൻ പറഞ്ഞു.
ബി വി എം ഹോളിക്രോസ് കോളജ്, ചേർപ്പുങ്കൽ സോഷ്യൽ വർക്ക് വിഭാഗത്തിലെ വിദ്യാർത്ഥികളും മുത്തോലി പഞ്ചായത്തും ചേർന്ന് പാലാ മരിയസദനത്തിന്റെ ഓൾഡേജ് ഹോമിൽ സംഘടിപ്പിച്ച കമ്മ്യൂണിറ്റി പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം എസ് ഡബ്ല്യൂ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഫീൽഡ് വർക്കിന്റെ ഭാഗമായിട്ടാണ് ഈ പ്രോഗ്രാം നടന്നത്. മരിയസദനം ഡയറക്ടർ സന്തോഷ്, ഇമ്മാനുവൽ ജോജു തോമസ്, സതീഷ് മണർകാട് എന്നിവർ പ്രസംഗിച്ചു. ജാതി മത ഭേദമന്യേ സമൂഹത്തെ ഒന്നായി കാണാൻ കഴിയണമെന്നും രോഗി സന്ദർശനം ജീവിത ചരൃയുടെ ഭാഗമായി മാറണമെന്നും ഇമ്മാനുവൽ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.
മരിയസദനത്തിലെ അംഗങ്ങളെ പരിചയപ്പെടുത്തി, അവർക്ക് നൽകി വരുന്ന സേവനങ്ങൾ സന്തോഷ് മരിയ സദനം വിശദീകരിച്ചു. വിദ്യാർത്ഥികളും വയോജനങ്ങളും ചേർന്ന് പാട്ടുകൾ പാടി. അവർക്ക് കുട്ടികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ബി വി എം വിദ്യാർത്ഥിയായ സിൽസ സ്വാഗതവും ട്രീസ നന്ദി രേഖപ്പെടുത്തി .