തദ്ദേശസ്വയംഭരണ പൊതു സർവ്വീസ് ജീവനക്കാരുടെ വിവിധ സർവീസ് പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റ് , ജോയിൻ്റ് ഡയറക്ടർ ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി. ജില്ലയിൽ കോട്ടയം കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാസെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.