ബ്രഹ്മമംഗലം: വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഏനാദി എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. യുപി വിഭാഗത്തിൽ ബ്രഹ്മമംഗലം എച്ച് എസ് എസും ഹൈസ്കൂൾ വിഭാഗത്തിൽ വൈക്കം സെൻ്റ് ലിറ്റൽ തെരേസാസ് ജി എച്ച് എസ് എസും, ഹയർ സെക്കൻഡറി വിഭാഗത്തിൽ വെച്ചൂർ സെൻ്റ് മൈക്കിൾ എച്ച് എസ് എസും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അറബി സാഹിത്യോൽസവത്തിൽ മറവൻതുരുത്ത് എസ് എൻ എൽ പി സ്കൂളും മിഠായിക്കുന്നം, എൽ പി സ്കൂളും ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. യുപി വിഭാഗത്തിൽ ബ്രഹ്മമംഗലം വി എച്ച് എസ് എസും സംസ്കൃത കലോൽസവം യു പി വിഭാഗത്തിൽ തോട്ടകം സികെഎം യുപി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തെക്കേനട ജി എച്ച് എസ് എസും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് കുട വെച്ചൂർ സെൻ്റ് മൈക്കിൾ എച്ച് എസ് എസ് കരസ്ഥമാക്കി.



