കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 2024 കേരളോത്സവത്തിൻ്റെ ഗ്രാമപഞ്ചായത്ത് തല മത്സരം മൈനാഗപ്പളളി പഞ്ചായത്തിൽ നവംബർ 28, 29, 30 എന്നീ തീയതികളിൽ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എല്ലാവരും (നവംബർ 1 ന് 15 വയസ് തികഞ്ഞവരും 40 വയസ് കഴിയാത്തവരും) http://keralotsavam.com എന്ന സൈറ്റിൽ നവംബർ 25 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 2023 കേരളോത്സവത്തിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
വെബ്സൈറ്റ്: keralotsavam.com
അവസാനതീയതി – നവംബർ 25 , 4 pm വരെ