Monday, July 7, 2025
No menu items!
Homeദൈവ സന്നിധിയിൽ1500 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായ് കളമ്പാട്ടുപുരം പള്ളിയിൽ എത്തുന്നു

1500 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായ് കളമ്പാട്ടുപുരം പള്ളിയിൽ എത്തുന്നു

കാലടി: കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയത്തിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായ് എത്തുന്നു. 24 ഞായറാഴ്ച‌ രാവിലെ 6.15 ന് ദേവാലയങ്കണത്തിൽ എത്തുന്ന തിരുശേഷിപ്പുകൾ വികാരി ഫാ.സാൻജോ കണ്ണമ്പിള്ളിയുടെ നേതൃത്വത്തിൽ സ്വീകരിക്കും, തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. പ്രസംഗം, പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും. തുടർന്ന് പൊതുവണക്കം ആരംഭിക്കും. വിവിധ വിഭാഗങ്ങളായ തിരിച്ചിട്ടുള്ള തിരുശേഷിപ്പുകളിൽ 500 എണ്ണം ഒന്നാം വിഭാഗത്തിൽപ്പെടുന്നവയാണ് വിശുദ്ധരുടെ എല്ലിൻ്റെ അംശങ്ങൾ, മറ്റ് ശരീര ഭാഗങ്ങളുടെ അംശങ്ങൾ എന്നിവയാണ് ഇവയിൽ ഉള്ളത്.

ബാക്കിയുള്ള തിരുശേഷിപ്പുകൾ വിശുദ്ധരുടെ വസ്ത്രങ്ങളുടെ അംശങ്ങളും മറ്റുമാണ്. ഈശോ മരിച്ച കുരിശിന്റെ അംശം, പരിശുദ്ധ അമ്മയുടെ ശിരോവസ്ത്രം അലങ്കരിച്ച പാലിയത്തിന്റെ അംശം, 12 അപ്പസ്തോലന്മാരുടെ തിരുശേഷിപ്പും, പരിശുദ്ധ അമ്മയുടെ അരക്കച്ചയുടെ ഭാഗം എന്നിവയെല്ലാം ഇവയിലുണ്ട്. പ്രത്യേകമായി തയ്യാറാക്കിയ പേടകങ്ങളിൽ എസ്.എം.പി (എസ്എംപി) സംഭാംഗങ്ങളായ ഫാ.എഫ്രേം കുന്നപ്പിള്ളി, ബ്രദർ അരുൺ ചെ മ്പകശ്ശേരിൽ ബ്രദർ അമൽ പാറയ്ക്കൽ, ഏഷ്യൻ കാർലോ അക്യൂട്ടീസ് അസോസിയേഷൻ പ്രസിഡൻ്റ് ജോയ്‌സ് അപ്രേം എന്നിവരുടെ നേതൃത്വത്തിലാണ് തിരുശേഷിപ്പുകൾ പള്ളിയിൽ വണക്കത്തിനായ് എത്തിക്കുന്നത്. ഞായറാഴ്‌ച രാവിലെ 6- 15 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വിശ്വാസികൾക്ക് തിരുശേഷിപ്പുകൾ കാണുന്നതിനും വണങ്ങുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇടവകയിലെ വിൻസെൻ്റ് ഡി പോൾ, കെ.സി.വൈ.എം അംഗങ്ങളാണ് സംഘടിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments