തൃശൂർ: ജയിൽ ചപ്പാത്തിക്ക് ഈ മാസം 21 മുതൽ വില കൂടും. ഒരു ചപ്പാത്തിക്ക് രണ്ടു രൂപ എന്നത് മൂന്നു രൂപയാക്കും. പത്തു എണ്ണത്തിന്റെ പാക്കറ്റിന് 30 രൂപ നൽകേണ്ടിവരും. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, ചീമേനി തുറന്ന ജയിൽ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകൾ എന്നിവിടങ്ങളിലാണ് ജയിൽ ചപ്പാത്തി നിർമിക്കുന്നത്. 2011ലാണ് ചപ്പാത്തി നിർമാണ യൂനിറ്റുകൾ സ്ഥാപിച്ചത്. അന്നുമുതൽ രണ്ടു രൂപയാണ് വില. ഗോതമ്പുപൊടിയുടെയും മറ്റും വില ഉയർന്ന പശ്ചാത്തലത്തിലാണ് വിലവർധന.