Monday, December 22, 2025
No menu items!
Homeവാർത്തകൾചില്ലിക്കാശ് നികുതിയിനത്തിൽ അടക്കേണ്ടാത്ത ഒരു സംസ്ഥാനം; അതുംനമ്മുടെ ഇന്ത്യയിൽ

ചില്ലിക്കാശ് നികുതിയിനത്തിൽ അടക്കേണ്ടാത്ത ഒരു സംസ്ഥാനം; അതുംനമ്മുടെ ഇന്ത്യയിൽ

പൊതുആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, പൗരന്മാരിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നതാണ് നികുതി. നികുതി നിയമംമൂലം ചുമത്തപ്പെടുന്നതാണ്. നികുതി കൊടുക്കാത്തവരുടെ മേൽ പിഴചുമത്താനും അവരെ തടവിലിടാനും വരെ നികുതി നിയമങ്ങളിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഇതു ബാധകമല്ലാത്ത ഒരു സ്ഥലമുണ്ട് അതും നമ്മുടെ ഇന്ത്യയിൽ. സ്ഥലമല്ല ഒരു സംസ്ഥാനം ചില്ലിക്കാശ് നികുതിയിനത്തിൽ ഇവിടുള്ളവർക്ക് നൽകണ്ട. ഉത്തരേന്ത്യൻ സംസ്ഥാനമായ സിക്കിമാണ് നികുതി വ്യവസ്ഥയിൽ നിന്ന് ഒഴിവായി നിൽക്കുന്നത്. അതിന്റെ കാരണമെന്താണെന്ന് വെച്ചാൽ 330 വർഷത്തിലധികം രാജഭരണം നില നിന്നിരുന്ന സിക്കിമിനെ 1975 ലാണ് ഇന്ത്യയുടെ ഭാഗമാക്കി മാറ്റയത്.

അങ്ങനെ 22-ാം സംസ്ഥാനമായി ഇന്ത്യയിൽ ലയിച്ച സിക്കിം പക്ഷെ ലയനത്തിന് ശേഷവും, പഴയ നികുതി ഘടന തുടർന്നു പോന്നു. അങ്ങനെ സിക്കിമിന്റെ ടാക്സ് മാനുവൽ പ്രകാരം സംസ്ഥാനത്തെ ഒരു പൗരൻ തങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് നികുതിയൊന്നും നൽകേണ്ടതില്ല. ആദായ നികുതി വകുപ്പിലെ സെക്ഷൻ 10 (26AAA) പ്രകാരമാണ് സിക്കിമിന് ടാക്സ് നൽകേണ്ടതില്ലാത്തത്. സിക്കിമിൽ താമസിക്കുന്ന ഒരു വ്യക്തി ഒരു ഉറവിടത്തിൽ നിന്ന് നേടുന്ന വരുമാനത്തിന് നികുതി നൽകേണ്ടതില്ല. അതുപോലെ ഡിവിഡന്റ്, ഇന്ററസ്റ്റ്, സെക്യൂരിറ്റീസ് എന്നിവയിൽ നിന്നുള്ള വരുമാനത്തിനും സിക്കിമുകാർ നികുതി നൽകേണ്ടതില്ലെന്നാണ് ആദായ നികുതി വകുപ്പിലെ സെക്ഷൻ 10 (26AAA) അനുശാസിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 371(f) പ്രകാരം സിക്കിമിന് നൽകിയിരിക്കുന്ന പ്രത്യേക പദവി അനുസരിച്ചാണ് ഇത്തരത്തിൽ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഇന്ത്യൻ
സെക്യൂരിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപം നടത്തുന്നതിനായി സിക്കിമിലെ ആളുകൾക്ക് പാൻകാർഡ് വിവരങ്ങൾ നൽകേണ്ടതുമില്ല.

എന്നാൽ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള നിന്നുള്ള വാടക അടക്കമുള്ള വരുമാനങ്ങൾക്ക് നികുതി ബാധകമാണ്. അതുപോലെ 2008 ഏപ്രിൽ 1-ാം തീയതിക്ക് ശേഷം സിക്കിമിൽ സ്ഥിര താമസമല്ലാത്ത ഒരു വ്യക്തിയെ വിവാഹം ചെയ്ത സിക്കിമിലെ സ്ത്രീകൾക്കും നികുതിയിനത്തിലെ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. ത്രിപുര, മിസോറാം, മണിപ്പൂർ, നാഗാലാൻഡ് ആസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെയും, ലഡാക്ക്
പ്രദേശത്തെയും ഗോത്രവർഗക്കാർക്കും ഇത്തരത്തിൽ നികുതിയാനുകൂല്യം
ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments