മാനന്തവാടി: വയനാട്ടിൽ തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. ആരുടേയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. നിയന്ത്രണംവിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസ്സിൽ 50ലധികം തീർഥാടകരുണ്ടായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



