കൊയിലാണ്ടി : മാതൃഭൂമി കെ ചിറ്റിലപ്പള്ളി ഫൌണ്ടേഷൻ ‘എന്റെ വീട് പദ്ധതി’ പ്രകാരം നിർമിച്ച, കോഴിക്കോട് ജില്ലയിൽ അരിക്കുളം പഞ്ചായത്തിലെ തിരുവങ്കായൂർ മേക്കാഞ്ഞിരത്തു മീത്തൽ സുധിയുടെ വീടിന്റെ താക്കോൽ ദാനം വനം വകുപ് മന്ത്രി എ. കെ. ശശീന്ദ്രൻ ഇന്ന് വൈകിട്ട് 5 മണിക്ക് നിർവഹിക്കുകയാണ്. ചടങ്ങിൽ അനിൽ കോളിയോട് സ്വാഗതവും, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ അധ്യക്ഷനാകും. ഒന്നാം വാർഡ് മെമ്പർ എ. കെ. ശാന്ത, പതിനൊന്നം വാർഡ് മെമ്പർ എൻ. എം. ബിനിത, എ. സി. ബാലകൃഷ്ണൻ, എ എം. രാജൻ, ശ്രീകുമാർ കൂന ടാറ്റു, പി. പി. കെ. അബ്ദുള്ള, എം. കെ. ദാസൻ, രാജീവൻ. ഇ. എം, എന്നിവർ സംസാരിക്കും.



