ചെങ്ങമനാട്: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നിറവ് പദ്ധതി പ്രകാരം റസിഡൻസ് അസോസിയേഷനുകൾക്ക് ശ്രീമൂലനഗരം കൃഷിഭവനിൽ നിന്ന് ലഭിച്ച തക്കാളി, വെണ്ട, പയർ, വഴുതന, പച്ചമുളക് തുടങ്ങിയ തൈകൾ ശ്രീമൂലനഗരം പാലേലി റസിഡൻസ് അസോസിയേഷനിലെ കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്തു. അസോസിയേഷൻ വൈ പ്രസിഡൻ്റ് സൗമ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ഡോ: കെ.പി. നാരായണൻ വിതരണോത്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി വി.എസ്.സതീശൻ, ട്രഷറർ കെ.വി. ദാസൻ , കെ.പി. ബാലൻ, എം.പി. ചെറിയാൻ, കെ.എം. ഖാദർ വനിത കമ്മിറ്റി പ്രസിഡന്റ് ജയശ്രീ സതീശൻ സെക്രട്ടറി പ്രിയ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.



