തിരുവില്വാമല: ചരിത്രപ്രസിദ്ധമായ തിരുവില്വാമല പുനർജമി നൂഴലിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ക്ഷത്രിയ നിഗ്രഹാനന്തരം പാപമോക്ഷം തേടി അലഞ്ഞ പരശുരാമന്റെ പാപം തീർക്കാൻ വിശ്വകർമ്മാവിനാൽ പണി കഴിപ്പിച്ചതാണ് വില്വാമലയിലെ പുനർജനി ഗുഹ എന്നതാണ് ഐതീഹ്യം. ഒരു ജീവിതത്തിൽ ജനനം മുതൽ മരണം വരെയുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്ന പുനർജനി നൂഴൽ പൂർത്തിയാകുമ്പോൾ ഒരു ജന്മപാപങ്ങൾ അവസാനിക്കുന്നുവെന്നാണ് വിശ്വാസം.
കേരളത്തിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരകണക്കിന് ഭക്തർ വില്വാമലയിൽ പുനർജനി നൂഴുവാനും കാണുവാനുമായ് എത്തിചേരും. സ്ത്രീകൾ പുനർജനി നൂഴില്ലെങ്കിലും പുനർജനി നൂണ് വരുന്ന ഭക്തരെ കാണുവാനായ് മലയിലെത്തും. പുനർജനിക്കായെത്തുന്ന ഭക്തർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് വിവിധ വകുപ്പ് അധികൃതർ അറിയിച്ചു.



