കായംകുളം: കേരള സർക്കാർ മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടറായി മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം പ്രകാശ് ഭവനത്തിൽ അഡ്വ.ടി.കെ.പ്രസാദ് നിയമിതനായി. മാവേലിക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ്, മാവേലിക്കര അഡീഷണൽ ജില്ലാ കോടതി പബ്ലിക്ക് പ്രോസിക്യൂട്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



