എലിക്കുളം: പനമറ്റം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ രാജലക്ഷ്മി അധ്യക്ഷയായ ചടങ്ങിൽ അതേ സ്കൂളിലെ വിദ്യാർത്ഥിനിയായ അൽഫിയ ഷിനാജ് വിഷയാവതരണം നടത്തി. പാനൽ തലത്തിലുള്ള വിലയിരുത്തൽ പനമറ്റം എച്ച്.എസ്.എസിലെ ജാനകി.ആർ .പിള്ള നടത്തി. പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ സ്കൂൾ തല വിലയിരുത്തൽ നടത്തി. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് എലിക്കുളം പഞ്ചായത്തിലെ കുട്ടികളുടെ ഹരിത സഭ നടന്നത്. ഉരുളികുന്നം ശ്രീദയാനന്ദ സ്കൂൾ കുട്ടികളുടെ ഹരിത സഭയ്ക്ക് വേദിയായി. ചടങ്ങിൽ പഞ്ചായത്തിലെ എട്ടോളം സ്കൂളുകളിലെ തിരഞെടുക്കപ്പെട്ട കുട്ടികളും അദ്ധ്യാപകരും ഉണ്ടായിരുന്നു.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജിമ്മിച്ചൻ ഈറ്റ ത്തോട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഖിൽ അപ്പുക്കുട്ടൻ പഞ്ചായത്തുതല റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചയത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്,ആശ മോൾ , സെൽവി വിൽസൺ, ദിപ ശ്രീജേഷ്, , ഉരുളികുന്നം ശ്രീ ദയാനന്ദ സ്കൂൾ ഹെഡ്മിസ്ട്രസ് കവിത.കെ.നായർ, വി. പി ശശി, സി.ഡി.എസ് ചെയർ പേഴ്സൺ.പി.എസ്. ഷെഹ്ന എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റിമാരായ കെ.എൻ രാധാകൃഷ്ണ പിള്ള , ബി.ശ്രീകുമാർ എന്നിവർ ബോധവത്ക്കരണ ക്ലാസ്റ്റുകൾ നയിച്ചു.



