Monday, August 4, 2025
No menu items!
Homeവാർത്തകൾഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന്...

ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്

ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 700 കിലോ സൈക്കോട്രോപിക് ഡ്രഗ് ആയ മെത്താംഫെറ്റാമൈൻ ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ നിന്നും കണ്ടെത്തിയ ബോട്ടില്‍ നിന്നാണ് പിടിച്ചെടുത്തത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യാണ് രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് പിടികൂടിയത്.

പിടിച്ചെടുത്ത മെത്താംഫെറ്റാമൈൻ ഏകദേശം 1700 കോടി രൂപ മൂല്യമുള്ളതാണെന്ന് എൻസിബി ഉദ്യോഗസ്ഥൻ അറിയിച്ചു. ബോട്ടില്‍ ഉണ്ടായിരുന്ന തിരിച്ചറിയിൽ രേഖകൾ ഇല്ലാത്ത എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഇറാൻ പൗരന്മാരാണെന്നാണ് കരുതുന്നതെന്ന് അധികൃതർ വ്യക്തമാക്കി. രജിസ്റ്റർ ചെയ്യാത്ത, എഐഎസ് ഘടിപ്പിച്ചിട്ടില്ലാത്ത ബോട്ട് മയക്കുമരുന്നും സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ഇന്ത്യൻ സമുദ്രാതിർത്തി കടക്കുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയതെന്ന് എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഓപ്പറേഷൻസ് ഗ്യാനേശ്വർ സിംഗ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments