കാഞ്ഞിരപ്പള്ളി: കൂട്ടിക്കൽ മേഖലയിലെ സാമൂഹിക,സംസ്കാരിക, സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കൂട്ടായ്മയായ കൂട്ടിക്കൽ പ്രവാസി വെൽഫെയർ അസോസിയേഷന്റെ (കൂട്ടിക്കൽ പ്രവാസി ജംഗ്ഷൻ ) വാർഷിക പൊതുയോഗം 2024-25 വർഷത്തെ ഭാരവാഹികളായി സജി പി ദേവ് പ്രസിഡന്റും, അനീഷ് മുഹമ്മദ് വൈസ് പ്രസിഡന്റും, ബിപിൻ തോമസ് ജനറൽ സെക്രട്ടറിയും സജിത്ത് ഇസ്മായിൽ ജോയിന്റ് സെക്രട്ടറിയും ഹുനൈസ് മുഹമ്മദ് ട്രഷററും സുജിത്ത് മോഹനൻ ജോ. ട്രഷററും അബ് സൽ ഹമീദ് , ഷൈജു മോൻ ഹനീഫ എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും ആൽവിൻ ഫിലിപ്പ് , നിഷാദ് സി ഐ , ഈപ്പച്ചൻ മാത്യു എന്നിവരെ നാട്ടിലെ കൺവീനർമാരായും തെരഞ്ഞെടുത്തു.
പ്രവാസികളെയും മുൻ പ്രവാസികളെയും ഈ സംഘടനയിലേക്ക് എത്തിക്കുകയും അതോടെപ്പം അവരുടെ ഉന്നമനത്തിനും , ക്ഷേമത്തിനുമായി പ്രവർത്തിക്കുന്നതിനും അംഗങ്ങളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ നാടിൻ്റെ വികസനം നടപ്പിലാക്കുന്നതിനും പുതിയ കമ്മറ്റി പ്രതിജ്ഞാബദ്ധമാണെന്നും കൂടുതൽ പ്രവാസികളെയും, മുൻ പ്രവാസികളെയും ആത്മാർഥമായി സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും നിയുക്ത പ്രസിഡൻ്റ് സജി പി ദേവ് അറിയിച്ചു.



