മൈനാഗപ്പള്ളി: പട്ടികജാതി പട്ടികവർഗ്ഗ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പ് , മൈനാഗപ്പള്ളി ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കോവൂർ ഉന്നതി ടിവി സെൻ്ററിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വർഗീസ് തരകൻ അവർകൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മനാഫ് മൈനാഗപ്പള്ളി സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ആർ സുന്ദരേശൻ അവർകൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി പി പുഷ്പ കുമാരി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സനൽ , ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രതീഷ്, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സേതുലക്ഷ്മി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രിമതി ഷീബ സിജു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സജിമോൻ, ബ്ലോക്ക് ഡിവിഷണൽ മെമ്പർ ശ്രിമതി രാജി രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ജലജമെമ്പർ, എസ് സി പ്രമോട്ടർ ശ്രീ സരൺ കൈലാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മൈനാഗപ്പള്ളി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ രഞ്ജിനി ബോധവൽക്കരണ ക്ലാസ്സും പദ്ധതി വിശദീകരണവും നടത്തി. യോഗ ഇൻസ്ട്രക്ടർ ശ്രീ. ദീരജ് കുമാർ യോഗ പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി രാജി രാമചന്ദ്രൻ യോഗ പരിശീലനം വാർഡിൽ തുടരണമെന്ന് അഭിപ്രായപ്പെട്ടു.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
RELATED ARTICLES