ചെങ്ങമനാട്: ജനകീയ ജീവിതം കാർഷിക മുന്നേറ്റത്തിലൂടെ ഉറപ്പാക്കി, മികച്ച ഭക്ഷൃവസ്തുക്കൾ കുറഞ്ഞ വിലയിൽ നൽകുന്നതാണ് ജനകീയ ഭരണം. വർഷങ്ങളായി കിഴക്കമ്പലം ജനങ്ങൾ അനുഭവിക്കുന്ന ജനകീയ ഭരണരീതി സംസ്ഥാനം മുഴുവൻ ആക്കുവാൻ ശ്രമിക്കുകയാണെന്ന് ട്വൻ്റി 20 പാർട്ടിയുടെ കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയർമാൻ ബേബി എം ജേക്കബ് പറഞ്ഞു.
സാധാരണ ജനങ്ങൾളുടെ ജീവിതനിലവാരം ഉയർത്താനും കാർഷിക മേഖലയിൽ വളർച്ച ഉറപ്പാക്കാനും നിരന്തരം ശ്രമിക്കുന്നത് ട്വന്റി 20 പാർട്ടി മാത്രമാണ്. കുറഞ്ഞ വിലയിൽ ഭക്ഷൃവസ്തുക്കൾ വിതരണം ചെയ്ത് കിഴക്കമ്പലം പഞ്ചായത്തിനെ ജനകീയമാക്കി, കാർഷിക ഉപകരണങ്ങൾ, വളങ്ങൾ, മികച്ച നടീൽ വസ്തുക്കൾ തുടങ്ങി എല്ലാം വളരെയധികം കുറഞ്ഞ വിലയിൽ കർഷകർക്ക് നൽകി, ഒരു പഞ്ചായത്തിനെ കാർഷിക സമൃദ്ധമായ നടാക്കി, കർഷകരുടെ ജീവിതം മികച്ച രീതിയിൽ ഉറപ്പാക്കിക്കൊണ്ടിരിക്കുന്ന ട്വൻ്റി 20 പാർട്ടി എന്നും ജനങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് ബേബി എം ജേക്കബ് പറഞ്ഞു.
പെരിങ്ങോൾ ചെന്നക്കാട്ട് സൂക്കിൽ നടന്ന ഉദ്ഘാടന യോഗത്തിൽ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജോളി ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ ആൻ്റണി, ജോയിൻ്റ് സെക്രട്ടറി പി.പി. സനകൻ, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, ജില്ലാ കോ-ഓർഡിനേറ്റർ സന്തോഷ് വർഗ്ഗീസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രസീന പരീത്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡൻ്റ് ഡീന ദീപക്, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിൻസി ബൈജു, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻ്റ് മിനി രതീഷ്, കുന്നത്ത് നാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയ് ഔസേഫ്, നിയോജക മണ്ഡലം ജന. സെക്രട്ടറി ജിൻ്റോ ജോർജ് , വൈസ് പ്രസിഡൻ്റ് ദീപക് രാജൻ, സെക്രട്ടറി അജിത് എസ് പനക്കൽ സി. എസ് ഹരിശങ്കർ, എന്നിവർ പ്രസംഗിച്ചു.



