Tuesday, March 24, 2026
No menu items!
Homeവാർത്തകൾതെലങ്കാനയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; 20 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തെലങ്കാനയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; 20 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തെലങ്കാനയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി അപകടം. രാഘവപുരത്തിനും രാമഗുണ്ടത്തിനുമിടയില്‍ പെദ്ദപ്പള്ളിയിലാണ് അപകടമുണ്ടായത്. ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 20 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.

ഇന്നലെ രാത്രി ഇരുമ്ബയിര് കയറ്റി വരികയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് പെദ്ദപ്പള്ളിയില്‍ പാളം തെറ്റിയത്. ഗാസിയാബാദില്‍ നിന്ന് കാസിപേട്ട് ജംഗ്ഷനിലേക്ക് ഇരുമ്ബ് കോയിലുകള്‍ കയറ്റിക്കൊണ്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ആറ് റേക്കുകള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിരവധി എക്സ്പ്രസ്, ഗുഡ് ട്രെയിനുകള്‍ നിര്‍ത്തിവയ്ക്കുകയും സമയം മാറി ഓടുകയും ചെയ്തു.

രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും മൂന്നെണ്ണത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തുകയും ചെയ്‌തെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (എസ്സിആര്‍) ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്ത് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ട്രാക്ക് പുനഃസ്ഥാപിക്കാനും ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments