Tuesday, March 24, 2026
No menu items!
Homeവാർത്തകൾവാദം ദൈവത്തിന്റെ സ്വന്തം നാട്, കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് റോഡില്‍

വാദം ദൈവത്തിന്റെ സ്വന്തം നാട്, കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് റോഡില്‍

നെയ്യാര്‍ഡാം: നെയ്യാര്‍ വിനോദസഞ്ചാര പാതയില്‍ കക്കൂസ് മാലിന്യം റോഡിലൂടെ ഒഴുക്കിവിടുന്നതായി പരാതി. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നെയ്യാര്‍ഡാം വാര്‍ഡില്‍ തുണ്ടുനട മില്‍ക്ക് സൊസൈറ്റിക്ക് സമീപമുള്ള വീട്ടില്‍നിന്നാണ് കക്കൂസ് മാലിന്യം റോഡിലൂടെ ഒഴുക്കിവിടുന്നത്. നെയ്യാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും, പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

വിദേശ വിനോദസഞ്ചാരികള്‍ അടക്കം നിരവധി ആളുകള്‍ വന്നു പോകുന്ന ശിവാനന്ദ ആശ്രമത്തിലേക്കുള്ള പാതയുടെ വശത്തുകൂടിയാണ് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത്. വിദേശികളും സ്വദേശികളുമായ നിരവധി ആളുകളാണ് ഡാം സന്ദര്‍ശിക്കാനായി എത്തുന്നത്. ഇവര്‍ക്ക് ഈ റോഡിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. റോഡിലൂടെ ഒഴുകി പരക്കുന്ന കക്കൂസ് മാലിന്യം സാംക്രമിക രോഗങ്ങള്‍ക്കും ത്വക് രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇനിയും അധികാരികള്‍ നടപടിയെടുക്കാത്തപക്ഷം ആരോഗ്യ, വിനോദസഞ്ചാര വകുപ്പുകള്‍ക്ക് പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് നെയ്യാര്‍ ഡാം നിവാസികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments