പാലാ: വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുന്നതിനായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കിയ പുസ്തക നിറവ് പദ്ധതിയുടെ ഉദ്ഘാടനവും ശിശുദിനാഘോഷവും നാളെ പാലാ ചാവറ പബ്ലിക് സ്ക്കൂളിൽ നടക്കും. പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ട് അദ്ധ്യക്ഷത വഹിയ്ക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം സത്യൻ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, ചലച്ചിത്ര ഗാന രചയിതാവ് അജീഷ് ദാസൻ എന്നിവർ മുഖ്യഥിതികളായി പങ്കെടുക്കും.



