കോട്ടയം: കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റൂട്ട് തെരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പിലാക്കുന്ന പുസ്തക നിറവ് പദ്ധതി കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു. വിപുലമായ പുസ്തകമേളയും, വിവിധ സാഹിത്യ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തുന്നു. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ പളളിയറ ശ്രീധരൻ്റെ അധ്യക്ഷതയിൽ ഫാദർ.ജോസഫ് പുത്തൻപുരയ്ക്കൽ പുസ്തക നിറവ് ഉദ്ഘാടനം ചെയ്തു. കവി രേണുകുമാർ മുഖ്യാതിഥി ആയിരുന്നു.
മികവുറ്റതും വേറിട്ടതുമായ സാംസ്കാരിക, സാമൂഹിക പ്രവർത്തങ്ങൾ കൊണ്ട് സ്കൂളിനെ ഉന്നത നിലയിലെത്തിക്കുന്നതിൽ, അതീവ ശ്രദ്ധ ചെലുത്തുന്ന പ്രഥമാധ്യാപിക സി.ജെയ്ൻ എ.എസിനെ ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ ആദരിച്ചു. കോട്ടയം ബസേലിയസ് കോളജ് മലയാളവിഭാഗം മേധാവി ഡോ.തോമസ് കുരുവിള, ഭരണ സമിതി അംഗം സിജിത അനിൽ എന്നിവർ പ്രസംഗിച്ചു.



