Sunday, August 3, 2025
No menu items!
Homeവാർത്തകൾമൈനാഗപ്പളളി ഗ്രാമപഞ്ചായത്തിൽ സ്വപ്ന പദ്ധതിയായ ഭിന്ന ശേഷിക്കാർക്കുള്ള ജോയിസ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ വിതരണം...

മൈനാഗപ്പളളി ഗ്രാമപഞ്ചായത്തിൽ സ്വപ്ന പദ്ധതിയായ ഭിന്ന ശേഷിക്കാർക്കുള്ള ജോയിസ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ വിതരണം ചെയ്തു

മൈനാഗപ്പളളി: ഇന്ന് (12/11/24) രാവിലെ 10 മണിക്ക് മൈനാഗപ്പളളി ഗ്രാമപഞ്ചായത്തിൽ വച്ച് സ്വപ്ന പദ്ധതിയായ ഭിന്ന ശേഷിക്കാർക്കുള്ള ജോയി സ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ വിതരണം നടത്തുകയുണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴസൺ ഷീബാ സിജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സേലക്ഷ്മി സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് PM സെയ്ദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ മനാഫ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. ജനപ്രതിനിധികളായ അജിശ്രീ, കുട്ടൻ, ഷഹുബാനത്ത്, രജനി സുനിൻ, ഷിജിന, റാഫിയ നവാസ് ,ബിന്ദു മോഹൻ ,രാധിക ഓമനക്കുട്ടൻ, ഉഷാകുമാരി, ലാലിബാബു, ജലജ, സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. ICDS സൂപ്പർ വൈസർ സന്ധ്യ നന്ദിരേഖപ്പെടുത്തി. 110000 രൂപ വിലമതിക്കുന്ന സഹായ ഉപകരണമാണ് ജോയി സ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ. പ്രദേശവാസികളും അങ്കണവാടി പ്രവർത്തകരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments