ഇന്ന് സംസ്ഥാനത്തെ സ്വർണ വില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 1080 രൂപ കുറഞ്ഞു. നവംബറിലെ വലിയ വിലക്കുറവാണ് ഇന്ന് നവംബർ 12ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസത്തിനിടെ പവന് 2960 രൂപയാണ് കുറഞ്ഞത്. ഒക്ടോബറിലെ ഉയർച്ച നോക്കുമ്ബോള്‍ നവംബറിലേ സ്വർണ വില സാധാരണക്കാർക്ക് ഏറെ ആശ്വസിക്കാം. ഇന്നലെ പവന് 440 രൂപയായിരുന്നു കുറഞ്ഞത്.ഒരു ഗ്രാം സ്വർണത്തിന് 135 രൂപ കുറഞ്ഞ് ഇന്ന് 7085 രൂപയായി. ഇന്നലെ 7220 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 56,690 രൂപയായി. ഒറ്റ ദിവസം കൊണ്ട് 1080 രൂപയാണ് ഒരു പവന് കുറഞ്ഞത്. നവംബർ 1 ന് ഒരു പവൻ സ്വർണത്തിന് 59080 രൂപയായിരുന്നു. ഇന്നത്തെ വിലയിടിവ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണ്. ഒക്ടോബർ അവസാന ആഴ്ചകളിലെ വിലക്കയറ്റം പരിശോധിച്ചാല്‍ ഇന്നത്തെ ഇടിവ് ആഭരണപ്രേമികള്‍ക്ക് സന്തോഷിക്കാനുള്ള വാർത്തയാണ്.
3% ജി.എസ്.ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവ കണക്കാക്കിയാല്‍ ഇന്ന് കേരളത്തില്‍ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61354 രൂപ മതി. മിനിമം 5% പണിക്കൂലി കണക്കാക്കിയാലാണ് ഈ തുകയ്ക്ക് ആഭരണം കിട്ടുന്നത്. എന്നാല്‍ ഇത് ഓരോ ജ്വല്ലറികളിലും വ്യത്യസ്ത പണിക്കൂലിയായതിനാല്‍ ഈ വിലയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെയെങ്കില്‍ ഒരു ഗ്രാം സ്വർണാഭരണം വാങ്ങാൻ 7669 രൂപയാവുന്നു.