കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ തീ പിടുത്തം. അത്യാഹിത വിഭാഗത്തിലെ മൂന്നാം നിലയിലെ മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. സംഭവം കണ്ട ഉടനെ തന്നെ ജീവനക്കാരും, പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തീ കെടുത്തിയതോടെ മറ്റ് അത്യാഹിതങ്ങൾ ഒഴിവായി.
സി.എൻ – 4 ഭാഗത്തെ ഓർത്തോ രോഗികളെ കിടത്തുന്ന ഭാഗത്താണ് തീ പിടുത്തം ഉണ്ടായത്. ഇവിടുത്തെ ശുചിമുറിക്ക് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. അഗ്നിരക്ഷാ സേനാ സംഘം കോട്ടയത്ത് നിന്നും എത്തിയപ്പോഴേയ്ക്കും തീ നിയന്ത്രണ വിധേയമാക്കി. ഈ ഭാഗത്ത് നിന്നും വാർഡിലേയ്ക്ക് അൽപം ദൂരമുള്ളതിനാൽ തീ പിടുത്തം വാർഡിന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.