കുറവിലങ്ങാട് : രാത്രി യാത്രാക്ലേശം രൂക്ഷമായ കാട്ടാമ്പാക്ക് വഴി വർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ ദിവസവും ട്രിപ്പ് മുടക്കുന്നതായി നാട്ടുകാർ പരാതിപെടുന്നു. രാത്രി 7.15 ന് കുറവിലങ്ങാട്ടു നിന്ന് കാട്ടാമ്പാക്ക് വഴി വൈക്കത്തിന് സർവ്വീസ് നടത്തിയിരുന്ന ബസ് കുറവിലങ്ങാട്ടു നിന്ന് നേരെ കുറുപ്പന്തറയിൽ എത്തി സർവ്വീസ് അവസാനിപ്പിക്കുന്നു. കടുത്തുരുത്തിയിൽ നിന്നും രാത്രി 7.05ന് പുറപെട്ട് കാട്ടാമ്പാക്ക് കുറവിലങ്ങാട് വഴി പാലായ്ക്ക് പുറപ്പെടേണ്ട ബസും കടുത്തുരുത്തിയിൽ നിന്ന് നേരെ കുറുപ്പന്തറയിൽ എത്തി സർവ്വീസ് അവസാനിപ്പിക്കുന്നതായാണ് പരാതി. വൈകുന്നേരം 6.30 തിന് ശേഷം കാട്ടാമ്പാക്ക് ഗ്രാമത്തിലേക്ക് സ്വകാര്യ ബസുകൾ സർവ്വീസ് നടത്താത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെയും കൂലിപ്പണിക്കാരുമാണ് ഇതുമൂലം കൂടുതലായി കഷ്ടപെടുന്നത് ജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ഓട്ടോറിക് ക്ഷ അടക്കമുള്ള മറ്റ് വാഹനങ്ങൾക്ക് നൽകേണ്ട അവസ്ഥയിൽ ആണ് ഇവർ ‘രാത്രികാലങ്ങളിലും ഞായർ അടക്കമുള്ള അവധി ദിവസങ്ങളിലും ഇതുവഴിയുള്ള ബസുകളുടെ ട്രിപ്പ് മുടക്കം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.