Wednesday, August 6, 2025
No menu items!
Homeവാർത്തകൾകേരളത്തിന്റെ കാലാവസ്ഥയില്‍ കെട്ടിടങ്ങള്‍ക്ക് അനുയോജ്യം തെര്‍മല്‍ ഇൻസുലേഷൻ ടെക്നോളജി; വൈദ്യുതി ഉപയോഗം 80 ശതമാനം കുറയും

കേരളത്തിന്റെ കാലാവസ്ഥയില്‍ കെട്ടിടങ്ങള്‍ക്ക് അനുയോജ്യം തെര്‍മല്‍ ഇൻസുലേഷൻ ടെക്നോളജി; വൈദ്യുതി ഉപയോഗം 80 ശതമാനം കുറയും

കൊച്ചി: കെട്ടിടങ്ങള്‍ പണിയാൻ ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ തെർമല്‍ ഇൻസുലേഷൻ ടെക്നോളജിയാണെന്ന് കൊച്ചി ആസ്ഥാനമായുള്ള ക്ലേസിസ് ലൈഫ്‌സ്റ്റൈലിന്റെ എംഡിയും പ്രമുഖ വ്യവസായിയുമായ വിനോദ് തരകൻ പറഞ്ഞു. ബില്‍ഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) ‘ബിഎഐ എമർജ് 2024’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കെട്ടിടങ്ങളില്‍, വേനല്‍ക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും ക്രമീകരിച്ചു നിർത്തുന്ന നൂതന സാങ്കേതിക വിദ്യയാണ് തെർമല്‍ ഇൻസുലേഷൻ ടെക്നോളജി. ഇൻസുലേഷന്റെ ഉയർന്ന താപ പ്രതിരോധ സംവിധാനമാണ് ഇത്തരത്തില്‍ ഊർജ്ജ ക്ഷമത കൈവരിക്കാൻ സഹായകരമാകുന്നത്.

ക്ലേസിസ് ലൈഫ്‌സ്റ്റൈല്‍ വികസിപ്പിച്ച തെർമല്‍ ഇൻസുലേഷൻ ടെക്നോളജിയിലൂടെ പണിത കെട്ടിടങ്ങളില്‍ വൈദ്യുതി ഉപയോഗം 80 ശതമാനത്തോളം ലഭിക്കാനായി. കേരളം പോലുള്ള ഉയർന്ന വൈദ്യുതി ഉപഭോഗ സംസ്ഥാനങ്ങളില്‍ തെർമല്‍ ഇൻസുലേഷൻ ടെക്നോളജി വളരെ ഫലപ്രദമാണ്.”- അദ്ദേഹം പറഞ്ഞു. പുത്തൻ കണ്‍സ്ട്രക്ഷൻ ടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ചാണ് സെമിനാർ നടത്തിയത്. ഭാവിയിലെ നിർമാണ സാങ്കേതിക വിദ്യകള്‍ക്ക് പുറമെ, കാർബണ്‍ ബഹിർഗമനം കുറയ്‌ക്കുന്നതും ഊർജ്ജ ക്ഷമത ഉറപ്പാക്കുന്നതുമായ കെട്ടിടങ്ങളുടെ നിർമാണ രീതികളെക്കുറിച്ചും സെമിനാറില്‍ ചർച്ച നടത്തി. നിർമാണ മേഖലയിലെ പ്രമുഖ ഉള്‍പ്പടെ മേഖലയിലെ വിദഗ്ധർ സെമിനാറില്‍ പങ്കെടുത്തു. കൊച്ചിയില്‍ സംഘടിപ്പിച്ച ‘ബിഎഐ എമർജ് 2024’ ഏകദിന സെമിനാർ കേരള സ്റ്റാർട്ട് അപ് മിഷൻ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments