Saturday, August 2, 2025
No menu items!
Homeവാർത്തകൾഅമേരിക്കയുടെ സമ്മര്‍ദം; ഹമാസിനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഖത്തര്‍

അമേരിക്കയുടെ സമ്മര്‍ദം; ഹമാസിനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഖത്തര്‍

ദോഹ: ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഖത്തറിന്റെ നയമാറ്റം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസിന്റെ സാന്നിധ്യം ഇനി അനുവദനീയമല്ലെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി രാജ്യം വിടണമന്നാവശ്യപ്പെട്ട് ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ നോട്ടീസ് നല്‍കി.ഇസ്രയേലില്‍ നിന്നുള്ള ബന്ദികളെ മോചിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് അമേരിക്ക മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഹമാസ് തയ്യാറായിട്ടില്ല.

ഇസ്രയേലില്‍ താമസമാക്കിയിരുന്ന അമേരിക്കന്‍ വംശജനായ ഹേര്‍ഷ് ഗോള്‍ഡ്‌ബെര്‍ഡ് പോളിന്‍ എന്ന 23കാരനെ ഹമാസ് ബന്ദിയാക്കി കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിച്ചത്. ഹേര്‍ഷിനെ വിട്ടയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടെങ്കിലും ഹമാസ് അതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് അമേരിക്ക നിലപാട് കടുപ്പിച്ചത്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, രാജ്യം വിടണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ നോട്ടീസ് നല്‍കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments