കോട്ടയം: ട്രാക്കിലെ വിള്ളലിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകി ഓടുന്നു. അടിച്ചിറ പാറോലിക്കൽ ഭാഗത്ത് വെൽഡിംഗ് തകരാറിനെ തുടർന്ന് ആണ് പ്രശ്നം കണ്ടെത്തിയത്. വിള്ളൽ താത്കാലികമായി പരിഹരിച്ചു. പരശുറാം, ശബരി എക്‌സ്‌പ്രസുകളും കൊല്ലം- എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. വിള്ളല്‍ താത്‌കാലികമായി പരിഹരിച്ചെങ്കിലും കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടുകയാണ്.