വാഹനങ്ങളുടെ ചെറു മോഡലുകൾ നിർമ്മിക്കുന്നതിൽ വിദഗ്ദനാണ് കോഴിക്കോട് തിക്കോടി പുറക്കാട് എടക്കണ്ടി മുഹമ്മദ് ഫിജാസ്. റോഡിലിറങ്ങിയാൽ കാണുന്ന വാഹനങ്ങളുടെയെല്ലാം ചെറുപതിപ്പുകളുടെ ഒരു നിര തന്നെയുണ്ട് ഫിജാസിൻ്റെ ശേഖരത്തിൽ. ഈ ഏഴാം ക്ലാസുകാരന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണിപ്പോൾ.
കാർഡ്ബോർഡ് കൊണ്ട് KSRTC ബസ് നിർമ്മിച്ചാണ് തുടക്കം. പ്രോത്സാഹനമായപ്പോൾ നാട്ടിലോടുന്ന ബസും, സ്കൂൾ ബസും നിർമിച്ചു. പിന്നീട് പോലീസ് ജീപ്പും, ആംബുലൻസും, ബൈക്കും, സ്‌ഫടികം സിനിമയിലെ ലോറിയും, ഓട്ടോയും ഇവയെല്ലാം ഫിജാസിൻ്റെ കൈകൾക്ക് വഴങ്ങി. മുൾട്ടിവുഡ് ഷീറ്റിലായിരുന്നു ഇവയുടെ നിർമാണം , അതിന് ശേഷം ഭംഗിയായി പെയിന്റ് ചെയ്യുന്നതോടെ യഥാർത്ഥ വാഹനമായി തോന്നിക്കും. ഇതിനൊക്കെ ഫിജാസിന് ഉപഹാരങ്ങൾ കിട്ടിയിട്ടുണ്ട്. എടക്കണ്ടി ഫൈസലിന്റെയും ജസീലയുടേയും മകനാണ് ഫിജാസ്. CKGMHS ചിങ്ങവനം സ്കൂളിലെ ഏഴാം ക്ലാസുകാരനാണ് ഫിജാസ്.