മരങ്ങാട്ടുപള്ളി: മരങ്ങാട്ടുപിള്ളി കാർഷികോത്സവത്തിന് ആവേശം പകർന്ന് കർഷകരും കർഷക തൊഴിലാളികളും ജനപ്രതിനിധികളും അണിനിരന്ന വിളംബര ജാഥ പാലാ ഡി വൈ എസ് പി കെ സദൻ ഫ്ലാഗ് ഓഫ് ചെയ്തു മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി വികാരി ഫാദർ തോമസ് പഴവക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കാർഷികോത്സവ സംഘാടക സമിതിയുടെ ചെയർമാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ പതാക ഉയർത്തിയതോടുകൂടി കാർഷികോത്സവത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചു. കാർഷികോത്സവത്തിന്റെ ഭാഗമായുള്ള പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം മരങ്ങാട്ടുപിള്ളിസർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എംഎം തോമസ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ചേർന്ന പൊതുസമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻകാലാ ഉഴവൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി കുര്യൻ ,വൈസ് പ്രസിഡണ്ട് ഡോ.സിന്ധു മോൾ ജേക്കബ് ഉഴവൂർ എ ഡി എസിന്ധു കെ മാത്യു, മുൻപഞ്ചായത്ത് പ്രസിഡണ്ടുമാരായ – ഡോ.റാണി ജോസഫ്, ആൻ സമ്മ സാബു, തുടങ്ങിയവർ പ്രസംഗിച്ചു. കാർഷികോത്സവത്തിൻ്റെ ഭാഗമായി ഇന്ന് കാർഷിക സെമിനാർ, സൗജന്യ പച്ചക്കറിതൈ വിതരണം തേങ്ങ പൊതിക്കൽ, കപ്പ പൊളിക്കൽ തുടങ്ങിയ മത്സരങ്ങളും നടത്തും .മുതിർന്ന കർഷകർക്കായുള്ള നടത്ത മത്സരം, ഞാറുനടീൽ, ചേറ്റി ലോട്ടമത്സരങ്ങളും കാർഷികോത്സവത്തിൻ്റെ പ്രത്യേകതയാണ്. വൈകുന്നേരം 6 മണിക്ക് കലാ സന്ധ്യ സിനിമ സീരിയൽ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും.



