Wednesday, December 24, 2025
No menu items!
Homeവാർത്തകൾചരിത്രമുറങ്ങുന്ന വൈക്കം കഥാപശ്ചാത്തലമാക്കി രണ്ടുപേർ ചേർന്നെഴുതിയ ഉത്സവബലിയെന്ന നോവൽ പ്രകാശനം ചെയ്തു

ചരിത്രമുറങ്ങുന്ന വൈക്കം കഥാപശ്ചാത്തലമാക്കി രണ്ടുപേർ ചേർന്നെഴുതിയ ഉത്സവബലിയെന്ന നോവൽ പ്രകാശനം ചെയ്തു

വൈക്കം:ചരിത്രമുറങ്ങുന്ന വൈക്കം കഥാപശ്ചാത്തലമാക്കി രണ്ടുപേർ ചേർന്നെഴുതിയ ഉത്സവബലിയെന്ന നോവൽ പ്രകാശനം ചെയ്തു. ഡോ. എം. എസ്. അജയകുമാർ, വൈക്കം നാണപ്പൻ എന്നിവർ ചേർന്നാണ് നോവൽ രചിച്ചത്. വൈക്കം സത്യഗ്രഹത്തിനു രണ്ടു നൂറ്റാണ്ടു മുമ്പുള്ള വൈക്കത്തെ സാമൂഹിക അന്തരീക്ഷത്തിലെ ദുരഭിമാന ക്രൂരതകളും ദൂരാചാരങ്ങളും അനാവരണം ചെയ്യുന്ന നോവൽ നാടിൻ്റെ സാമൂഹിക നവോത്ഥാനത്തിൻ്റെ ചരിത്രമാണ് വെളിവാക്കുന്നത്. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സുനിൽ പി. ഇളയിടംപുസ്തക പ്രകാശനം നിർവഹിച്ചു. മനുഷ്യാന്തസിനെ ഉയർത്തുന്ന ചെറുതും വലുതുമായ മഹത്തായ സമരങ്ങൾ കേരളത്തിൽ നടന്നെങ്കിലും അവയൊന്നും ,സി.വി. രാമൻപിള്ളയുടെ ധർമ്മ രാജയെപ്പോലെയോ ഉറൂബിൻ്റെ സുന്ദരികളും സുന്ദരിമാരുമെന്ന കൃതിയെ പോലെയോ നോവലായി തീർന്നില്ലെന്ന് പ്രമുഖ പ്രഭാഷകനായ സുനിൽ പി. ഇളയിടം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഡി. ബി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. കെ.എസ് ഇന്ദു അധ്യക്ഷത വഹിച്ചു. എം.ഡി. ബാബുരാജ്, എം.കെ.ഷിബു, സാംജി ടി വി പുരം, ഡോ. എം. എസ്. അജയകുമാർ, വൈക്കം നാണപ്പൻതുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments