വൈക്കം സത്യാഗ്രഹ സമരത്തിൻ്റെ ശതാബ്‌ദി ആഘോഷവും, ‘അക്ഷരജ്വാല’ വായനക്കളരിയുടെ പുസ്‌തക വിതരണവും, മാലിന്യമുക്ത നവകേരളത്തിനായി കുട്ടികളിൽ ശുചിത്വ സന്ദേശം പകർന്നു നൽകുവാൻ ലക്ഷ്യമിട്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പുറത്തിറക്കുന്ന ചിത്രകഥ ‘അണ്ണാറക്കണ്ണൻ’ പ്രകാശനവും 2024 നവംബർ 7 ന് രാവിലെ 10.00 മണിക്ക് ‘കേരള ജ്യോതി’ പ്രൊഫ:എം.കെ.സാനു ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ വൈക്കം സത്യാഗ്രഹ സമരചരിതത്തിന്റെ ഗ്രന്ഥകാരൻ ശ്രീ.അഡ്വ. പി.കെ. ഹരികുമാരിനെ ആദരി ക്കുന്നു. ജില്ലാ കളക്‌ടർ മുഖ്യപ്രഭാഷണം നടത്തും.
വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ അക്ഷരജ്വാല വായനക്കളരി പദ്ധതിയിൽപ്പെടുത്തി ഗ്രന്ഥശാലകൾക്കും സ്കൂളുകൾക്കും പുസ്‌തകങ്ങളും ഇതോടൊപ്പം വിതരണം ചെയ്യുന്നതാണ്. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബിയുടെ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 1 ലക്ഷം രൂപയും വിനിയോഗിച്ചാണ് പുസ്‌തകങ്ങൾ വാങ്ങിയിട്ടുള്ളത്.
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ജനകീയ ശുചിത്വ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും മികച്ച ശുചിത്വ റാലിയും സേവന പ്രവർത്തനവും നടത്തിയവർക്കുള്ള അനുമോദനവും ചടങ്ങിൽ നടക്കും.