ഷൊർണ്ണൂർ: ഷൊർണ്ണൂരിൽ ട്രയിൻ തട്ടി 4 പേർ മരിച്ചു. ട്രയിൻ ട്രാക്കിൽ മാലിന്യം നീക്കുന്ന ശുചീകരണ തൊഴിലാളികളായ ലക്ഷ്മണൻ,വള്ളി, റാണി എന്നീ തൊഴിലാളികൾ ആണ് മരിച്ചത്. ഇവർ തമിഴ്നാട് സ്വദേശികളാണ്. റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം. കേരള എക്സ്പ്രസ്സാണ് ഇവരെ തട്ടിയത്. മൂന്ന് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു, ഒരാളുടെ മൃതദേഹത്തിനായി പുഴയിൽ തിരയുന്നു.
ഒരാൾ ട്രെയിൻ തട്ടി പുഴയിൽ വീണതായാണ് കരുതുന്നത്. പൊലീസും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരുമുൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മറ്റു മൂന്നുപേരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.