Monday, March 23, 2026
No menu items!
Homeവാർത്തകൾഫാഷൻ ഡിസൈനർ രോഹിത് ബാൽ അന്തരിച്ചു

ഫാഷൻ ഡിസൈനർ രോഹിത് ബാൽ അന്തരിച്ചു

ഇന്ത്യൻ ഫാഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഡിസൈനർ രോഹിത് ബാൽ അന്തരിച്ചു. 63 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഫാഷൻ രംഗത്ത് നിന്ന് ഇടവേളയെടുത്ത രോഹിത് ബാൽ ആഴ്ചകൾക്ക് മുൻപാണ് ലാക്മേ ഫാഷൻ വീക്കിൽ വമ്പൻ തിരിച്ചുവരവ് നടത്തിയത്. ആധുനികതക്കൊപ്പം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ഇഴചേര്‍ത്ത സൃഷ്ടിപരമായ കഴിവുകളാണ് രോഹിത് ബാലിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യൻ ഫാഷൻരംഗത്തെ തന്നെ മാറ്റിമറിച്ച ഡിസൈനറാണ് വിടവാങ്ങിയത്. ഇന്ത്യയുടെ ഡിസൈൻ ശൈലി മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ കാലങ്ങളോളം ഓർമിക്കപ്പെടും.

ബാലിന്റെ മരണവാർത്ത പങ്കുവെച്ചു കൊണ്ട്, ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ (എഫ്ഡിസിഐ) ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ- “ഇതിഹാസ ഡിസൈനർ രോഹിത് ബാലിന്റെ വേർപാടിൽ ഞങ്ങൾ ദുഃഖിക്കുന്നു. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗമായിരുന്നു. ആധുനിക ശൈലിക്കൊപ്പം പരമ്പരാഗത പാറ്റേണുകളുടെ അതുല്യമായ മിശ്രിതത്തിന് പേരുകേട്ട ബാലിന്റെ പ്രവൃത്തി ഇന്ത്യൻ ഫാഷനെ പുനർനിർവചിക്കുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ കലാപരമായ പാരമ്പര്യവും നൂതനത്വവും മുന്നോട്ടുള്ള ചിന്തയും ഫാഷൻ ലോകത്ത് നിലനിൽക്കും. സമാധാനത്തോടെ വിശ്രമിക്കൂ ഗുഡ്ഡാ നിങ്ങൾ ഒരു ഇതിഹാസമാണ്.”

2023 നവംബറിൽ ഗുരുഗ്രാമിലെ മേദാന്ത ഹോസ്പിറ്റലിൽ ഹൃദ്രോഗത്തെ തുടർന്ന് പൂർണമായ അബോധാവസ്ഥയിൽ ബാലിനെ പ്രവേശിപ്പിച്ചിരുന്നു. 2010ൽ കടുത്ത ഹൃദയാഘാതത്തെ അതിജീവിച്ച അദ്ദേഹം പാൻക്രിയാസ് വീക്കത്തിനും ചികിത്സയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments