തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ഏറ്റുമാനൂർ സർക്കിൾ ഇൻസ്പെക്ടർ എ.എസ്.അൻസിൽ ഏറ്റ് വാങ്ങി. കേരള പിറവി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും അൻസിൽ അവാർഡ് ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി സബ്ബ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്പെക്ടർ, കുമരകം സർക്കിൾ ഇൻസ്പെക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള അൻസിൽ കേരള പോലീസ് സേനയിലെ ജനകീയരായ ഉദ്യോഗസ്ഥരിൽ ഒരാളാണ്. കാഞ്ഞിരപ്പള്ളി എസ്.ഐ ആയിരിക്കെ കോടതി വിധിയെ തുടർന്ന് കുടിയിറക്കപ്പെട്ട കുടുംബത്തിന് വീടൊരുക്കി നൽകാൻ മുന്നിട്ടിറങ്ങിയതും, ലഹരിക്കെതിരെയുള്ള പോരാട്ടവും ശ്രദ്ധേയമായി.