ചെങ്ങമനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU) കാഞ്ഞൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് ഭാഷാ ദിനം ആചരിച്ചു. കാഞ്ഞൂർ പെൻഷൻ ഭവനിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ യു. ആർ. ഗോപാലകൃഷ്ണൻ ഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്തു. വി ജെ ശിവദാസ് മാസ്റ്റർ, കെ എം തോമസ് മാസ്റ്റർ, ടി യു സുധാകരൻ, എം ജി രാജഗോപാൽ, ടി ആർ സലി എന്നിവർ സംസാരിച്ചു.