തെക്കുകിഴക്കൻ സ്പെയിനിലെ മിന്നൽപ്രളയത്തിൽ മരണം 140 ആയി ഉയർന്നു. ഡസൻകണക്കിനു പേരെ കാണാ തായിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കും. ചൊവ്വാഴ്ച വലൻസിയ ഉൾപ്പെടെയുള്ള മേഖലകളിൽ പേമാരിയും പ്രളയവും ഉണ്ടാവുകയായിരുന്നു. 20 മാസത്തെ മഴയാണ് എട്ടു മണിക്കൂറിൽ പെയ്‌തതെന്നു സ്പാനിഷ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു. തെരുവുകൾ പുഴകളായപ്പോൾ വാഹനങ്ങളെല്ലാം ഒലിച്ചുപോയി. പതിറ്റാണ്ടുകൾക്കിടെ സ്പെയിൻ നേരിടുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.
ആയിരത്തോളം സൈനികരെ പ്രളയബാധിതമേഖലകളിൽ വിന്യസിച്ചതായി സ്പെയിൻ എമർജൻസി സർവീസ് അറിയിച്ചു. മരിച്ചവരുടെ ഓർമ്മയിൽ സ്പെയിൻ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.



