നെടുങ്കണ്ടത്ത് നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. മുള്ളരിക്കുടി കൈലാസം അമ്പാട്ട് ബിനോയി വര്‍ക്കി (42) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്. നെടുങ്കണ്ടം ബഥേലില്‍ എൽ പി സ്‌കൂളിന്റെ നിര്‍മാണ ജോലിക്ക് എത്തിയതായിരുന്നു ബിനോയ്. കോണ്‍ക്രീറ്റിങ്ങിനായി കൊണ്ടുവന്ന ഇരുമ്പ് ഷീറ്റിൽ ചവിട്ടിയ ബിനോയി കാൽ വഴുതി രണ്ടു നില കെട്ടിടത്തില്‍ നിന്നും നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിനോയിയെ ഉടന്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുരിക്കാശ്ശേരി പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.



