തൃശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി തൃശൂർ ജില്ലയിലെ 1024 വിദ്യാലയങ്ങളിലും 3030 അങ്കണവാടികളിലും തയ്യാറാക്കിയ ആയിരക്കണക്കിന് വിത്തുപന്തുകള്‍ കുഞ്ഞുകൈകള്‍ ഭൂമിയിലേക്ക് എറിഞ്ഞു. പീച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി.കെ.രാജൻ നിർവ്വഹിച്ചു. പന്തുകളില്‍ അടക്കം ചെയ്ത വിത്തുകള്‍ മഴയത്ത് മുളച്ചു പൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ലോകത്തെമ്പാടും പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ ആവിഷ്‌കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സീഡ് ബോള്‍ നിര്‍മാണവും സീഡ് ബോംബിങ്ങും. ‘കാലാവസ്ഥാ വ്യതിയാനം മരം ഒരു പ്രതിവിധി’ എന്ന കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച സുസ്ഥിര വികസനത്തിനായുള്ള 17 ലക്ഷ്യങ്ങളില്‍ 13-മത്, ‘ക്ലൈമെറ്റ് ആക്ഷന്‍’ എന്ന പ്രവര്‍ത്തനത്തിന്റെ പ്രായോഗിക രൂപമാണ് പ്രാദേശിക തലങ്ങളില്‍ വിത്തു പന്തുകളായി രൂപപ്പെട്ടിട്ടുള്ളത്.



