മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ ആനന്ദ് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെയും ഷൈല മെർച്ചന്റിന്റെയും മകൾ രാധിക മെർച്ചന്റും വിവാഹിതരായി. മാസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങൾക്കൊടുവിൽ ബി.കെ.സി. ജിയോ വേൾഡ് സെന്ററിൽവെച്ചാണ് വെള്ളിയാഴ്ചയാണ് ആഡംബരവിവാഹം നടന്നത്. ബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു.
ജൂലൈ 12 മുതൽ 14 വരെ നടക്കുന്ന ചടങ്ങുകളാണു പ്രധാനം. ജിയോ വേൾഡ് സെന്ററിലും അംബാനിയുടെ ആഡംബരവീടായ ആന്റിലിയയിലുമാണു മൂന്നു ദിവസത്തെ വിവാഹച്ചടങ്ങ്. ഏകദേശം 5000 കോടി രൂപയാണു വിവാഹ ആഘോഷത്തിനായി അംബാനി കുടുംബം ചെലവിടുന്നതെന്നാണു റിപ്പോർട്ട്. രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖരാണു പങ്കെടുക്കുന്നത്.



