കായംകുളം: തെക്കേ ആഞ്ഞിലിമൂട് പുതുപ്പള്ളി ഗവ: എൽപി സ്കൂളിൽ കിച്ചൺ കം സ്റ്റോർ റും, കായംകുളം എം എൽ എ അഡ്വ .യു.പ്രതിഭ ഉദ്ഘാടനം ചെയ്തു. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് പവനനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നീതുഷ രാജ് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബുജാക്ഷി ടീച്ചർ പങ്കെടുത്തു. എട്ട് ലക്ഷം രൂപ ചെലവിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ നിർമ്മിച്ചതാണ് കെട്ടിടം.
കായംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ .സിന്ധു., ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജി പ്രകാശ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. രേഖ, ആരോഗ്യ വിദ്യാഭ്യാവസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി ബിജു, കായംകുളം ബിപി സി ജൂലി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോഹൻ ബാബു, വാർഡ് മെമ്പർ പ്രശാന്ത് രാജേന്ദ്രൻ ,എസ്.എം.സി ചെയർപേഴ്സൺ മേരിക്കുട്ടി എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രഥമാധ്യാപിക ഷീബ കെ.എസ് കൃതജ്ഞത രേഖപ്പെടുത്തി.



