Saturday, February 28, 2026
No menu items!
Homeവാർത്തകൾപാലക്കാട് കൊപ്പത്ത് കാര്‍ മതിലില്‍ ഇടിച്ച്‌ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് കൊപ്പത്ത് കാര്‍ മതിലില്‍ ഇടിച്ച്‌ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കൊപ്പത്ത് കാര്‍ മതിലില്‍ ഇടിച്ച്‌ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന ( 43 ) ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇരുവരും മരിച്ചത്.

കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ തകര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments