Monday, March 2, 2026
No menu items!
Homeവാർത്തകൾനെയ്യാറ്റിന്‍കര എക്‌സൈസ് വിഭാഗം എട്ട് കിലോ കഞ്ചാവ് പിടികൂടി

നെയ്യാറ്റിന്‍കര എക്‌സൈസ് വിഭാഗം എട്ട് കിലോ കഞ്ചാവ് പിടികൂടി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടി. സംഘത്തിന് ലഭിച്ച രഹസ്യവിവരമാണ് കഞ്ചാവ് പിടികൂടാന്‍ സഹായിച്ചത്. കേസില്‍ പ്രാവച്ചമ്പലം സ്വദേശി റഹീം (28) നെ എക്‌സൈസ് അറസ്റ്റു ചെയ്തു. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കച്ചവടം നടത്താനായാണ് പ്രതി കൊണ്ടുവന്നത്. എന്നാല്‍ എക്‌സൈസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലില്‍ പ്രതി പിടിയിലാകുകയായിരുന്നു.

നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ജെ.എസ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സുനില്‍ രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്, ലാല്‍ കൃഷ്ണ, പ്രസന്നന്‍, മനുലാല്‍, മുഹമ്മദ് അനീസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജീന, ശ്രീജ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments