ചേലക്കര: ഉപ തിരഞ്ഞെടുപ്പിൽ ചേലക്കര എൽ ഡി എഫ് സ്ഥാനാർത്ഥി ആയി മുൻ എം എൽ എ യു ആർ പ്രദീപ് നാമ നിർദേശ പത്രിക സമർപ്പിച്ചു. മുൻ ദേവസ്വം മന്ത്രിയും ആലത്തൂർ എം പിയുമായ കെ രാധാകൃഷ്ണൻ, മുൻ ആലത്തൂർ എം പി പികെ ബിജു, സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി നേതാക്കൾ, ചേലക്കര ഏരിയകമ്മിറ്റി നേതാക്കൾ, നിരവധി സിപിഎം പ്രവർത്തകരുടേയും മറ്റ് ഘടക കക്ഷി നേതാക്കളുടേയും സാനിധ്യത്തിൽ തലപ്പിള്ളി താലൂക്ക് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ മുൻപാകെ പത്രിക സമർപ്പിച്ചു.
മികച്ച വിജയം കൈവരിക്കാൻ കഴിയുമെന്ന് യു ആർ പ്രദീപ് പത്രിക സമർപ്പിച്ച ശേഷം പ്രതികരിച്ചു. മുൻപ് എം എൽ എ ആയ കാലഘട്ടത്തിൽ താൻ ചെയ്ത വികസനങ്ങൾ ജന ഹൃദയത്തിലുണ്ടെന്നും ചേലക്കരക്കാർ തന്നെ കൈവിടില്ലെന്നും യു ആർ പ്രദീപ് പ്രത്യാശ പ്രകടിപ്പിച്ചു.



