ചേലക്കര: ചൊവ്വാഴ്ച ഉച്ചയോടെ ചേലക്കര മാവേലി സ്റ്റോർ പരിസരത്തു നിന്നും 10000ൽ പരം രൂപയടങ്ങുന്ന പേഴ്സ് ശ്രീജിത്തിന് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം ചേലക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുൻപാകെ പേഴ്സ് ഏൽപ്പിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ചേലക്കര വല്ലങ്ങി പാറ സ്വദേശി കാളി എന്നവരുടെ പേഴ്സ് ആണെന്ന് കണ്ടെത്തുകയും സ്റ്റേഷനിൽ വെച്ച് പേഴ്സ് ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ശ്രീജിത്തിന്റെ ഇത്തരത്തിലുള്ള പ്രവർത്തി വളരെയധികം പ്രശംസനീയം ആണെന്ന് ചേലക്കര സബ് ഇൻസ്പെക്ടർ അഭിപ്രായപ്പെട്ടു.



