ലഖ്നൌ : വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് അപകടം ഉണ്ടായത്. മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേർ കുട്ടികളാണ്. അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
പൊട്ടിത്തെറിയില്‍ വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം പൊലീസ് ഇപ്പോള്‍ അന്വേഷിച്ചു വരികയാണ്. തിങ്കളാഴ്ച രാത്രി 8.30 നും 9 നും ഇടയിലാണ് സംഭവം. മീററ്റ് സോണ്‍ അഡീഷണല്‍ ഡയറക്ടർ ജനറല്‍ ധ്രുവ കാന്ത് താക്കു പറയുന്നതനുസരിച്ച് . സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ 18 പേർ ഉണ്ടായിരുന്നു, റിയാസുദ്ദീൻ (50), ഭാര്യ റുക്സാന (45), സല്‍മാൻ (16), തമന്ന (24), ഹിവ്ജ (3), ആസ് മുഹമ്മദ് (26) എന്നിവരാണ് മരിച്ചത്.
ബാക്കി എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ബുലന്ദ്ഷഹർ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു. അതേസമയം ചിലർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അതിനാല്‍ തെരച്ചില്‍ തുടരുകയാണ്.