പുത്തൂർ ഗ്രമപഞ്ചായത്ത് മാലിന്യമുക്തo നവകേരളo പദ്ധതിയുടെ ഭാഗമായി, പാതയോര ശുചികരണം നടത്തി ബഹു: പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബഹു സെക്രട്ടറി അരുൺ ജോൺ ടി സന്നിഹിതരായി. കുട്ടനെല്ലൂർ ഹൈവേ ഹരിത കർമ്മസേനയുടെയും, ഹിറ്റാച്ചിയുടേയും സഹായത്തോടെയാണ് ശുചീകരണയഞ്ജം നടത്തിയത്. ബഹു അസിസ്റ്റന്റ് സെക്രട്ടറി പോൾ, VE0 മാർ സിബി, ഹീര, ഹെൽത്ത് ഇൻസ്പെക്ടർ ജിഷ, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമ്മാർ, IRTC കോഡിനേറ്റർ സോമൻ കാര്യാട്ട് എന്നിവർ പങ്കെടുത്തു. ഹൈവേയിൽ മാലിന്യം തള്ളുന്നവർക്കെതിരെ ക്കർശന നടപടി സ്വീകരിക്കുമെന്നു ബഹു പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ പറഞ്ഞു. മാലിന്യം ഇടുന്നത് സംബന്ധിച്ച പരാതികൾ തദ്ദേശ സ്വയംഭരണ ഏകീക്യത വാട്ട് സാപ്പ് വഴി തെളിവ് സഹിതം (ഫോട്ടോ, വീഡിയോ,) അപ് ലോഡ് ചെയ്യാവുന്നതാണ് എന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു.