98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച സഹനടനുള്ള പുരസ്കാരം ഷോൺ പെൻ, മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗനും ലഭിച്ചു. ഹോളിവുഡിലെ വർണാഭമായ 98-ാമത് ഓസ്കർ അവാർഡ് നിശയിൽ മൂന്ന് പുരസ്കാരങ്ങളുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ തിളങ്ങി. മികച്ച അവലംബിത തിരക്കഥ, സഹനടൻ (ഷോൺ പെൻ), മികച്ച കാസ്റ്റിങ് (കസാന്ദ്ര കുലുകുൻഡിസ്) എന്നീ വിഭാഗങ്ങളിലാണ് ചിത്രം നേട്ടമുണ്ടാക്കിയത്. ഓസ്കർ ചരിത്രത്തിൽ ആദ്യമായാണ് മികച്ച കാസ്റ്റിങ്ങ് വിഭാഗത്തിൽ പുരസ്കാരം നൽകുന്നത് എന്നത് ഈ വർഷത്തെ പ്രത്യേകതയാണ്.
‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ഷോൺ പെൻ നേടിയെങ്കിലും പുരസ്കാരം സ്വീകരിക്കാൻ അദ്ദേഹം എത്തിയില്ല. നേരത്തെ ഗോൾഡൻ ഗ്ലോബ് അവാർഡ് ചടങ്ങിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘സിന്നേഴ്സ്’ എന്ന ചിത്രം സ്വന്തമാക്കി. ‘ഫ്രാങ്കെൻസ്റ്റൈൻ’ എന്ന ചിത്രത്തിന് കോസ്റ്റ്യൂം, മേക്കപ്പ് എന്നീ വിഭാഗങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ‘വെപ്പൻസ്’ എന്ന ഹൊറർ സിനിമയിലെ പ്രകടനത്തിനാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗൻ സ്വന്തമാക്കിയത്. കൊറിയൻ സിനിമയായ ‘കെപോപ്പ് ഡീമൻ ഹണ്ടേഴ്സ്’ മികച്ച ആനിമേറ്റഡ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം രണ്ട് ചിത്രങ്ങൾക്ക് ലഭിച്ചു. ‘ദ് സിങ്ങേഴ്സ്’, ‘ടു പീപ്പിൾ എക്സ്ചേഞ്ചിങ് സലൈവ’ എന്നീ ചിത്രങ്ങള്ക്കാണ് പുരസ്കാരം ലഭിച്ചത്. സാമുവൽ, ക്ലിയോണ ഫ്യുറെ, മൈക്ക് ഹിൽ, ജോർദൻ എന്നിവർക്ക് മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരം ലഭിച്ചു. മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ‘ദി ഗേൾ ഹു ക്രൈഡ് പേൾസ്’ എന്ന ചിത്രത്തിന് ലഭിച്ചു



