Monday, December 22, 2025
No menu items!
Homeവാർത്തകൾ92 രാജ്യങ്ങൾ, 749 സർവകലാശാലകൾ; പ്രഥമ ടൈംസ് റാങ്കിംഗിൽ കേരളത്തിന് അഭിമാനമായി കൊച്ചി ശാസ്ത്ര സാങ്കേതിക...

92 രാജ്യങ്ങൾ, 749 സർവകലാശാലകൾ; പ്രഥമ ടൈംസ് റാങ്കിംഗിൽ കേരളത്തിന് അഭിമാനമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല

കൊച്ചി: 92 രാജ്യങ്ങളിലെ 749 സർവകലാശാലകളെ ഉൾപ്പെടുത്തിയുള്ള പ്രഥമ ടൈംസ് ഹയർ എജ്യുക്കേഷൻ ഇന്‍റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗിൽ കേരളത്തിന് അഭിമാനമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. ദേശീയതലത്തിൽ 27 -ാം സ്ഥാനം സ്വന്തമാക്കിയാണ് കുസാറ്റ് കേരളത്തിന് അഭിമാനമായത്. ആഗോള റാങ്കിംഗിൽ 350- 400 ബാൻഡിൽ ഉൾപ്പെട്ട കുസാറ്റ്, റാങ്കിംഗ് പട്ടികയിൽ കേരളത്തിൽ നിന്നും ഇടം പിടിച്ച ഏക സ്ഥാപനമാണ്. ലോകത്താകമാനമുള്ള സർവകലാശാലകളുടെ ഇന്‍റർ ഡിസിപ്ലിനറി സയൻസിനോടുള്ള പ്രതിബദ്ധതയും അതിലേക്കുള്ള സംഭാവനകളും കണക്കിലെടുത്ത് പുറത്തിറക്കുന്ന ടൈംസ് ഇന്‍റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗ് പട്ടിക വിവിധ മേഖലകളിലെ സർവകലാശാലകളുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്. ഫണ്ടിംഗ്, മികവുകൾ, അടിസ്ഥാനസൗകര്യങ്ങൾ, ഭരണപരമായ പിന്തുണ, പ്രസിദ്ധീകരണങ്ങൾ, ഗവേഷണ നിലവാരം തുടങ്ങിയ പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments