Saturday, March 28, 2026
No menu items!
Homeവാർത്തകൾ754 യാത്രാ വിമാനങ്ങളിൽ‌ 377ലും തകരാർ; വ്യോമയാന മേഖല ​ഗുരുതരമായ സുരക്ഷാ ആശങ്കയിൽ

754 യാത്രാ വിമാനങ്ങളിൽ‌ 377ലും തകരാർ; വ്യോമയാന മേഖല ​ഗുരുതരമായ സുരക്ഷാ ആശങ്കയിൽ

ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന മേഖലയിലെ സുരക്ഷയെക്കുറിച്ച് ​ഗുരുതര ആശങ്കയുയർത്തി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. 2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പരിശോധിച്ച 754 യാത്രാ വിമാനങ്ങളിൽ 377ലും സാങ്കേതിക തകരാർ ആവർത്തിക്കപ്പെടുന്നതായി സമിതി കണ്ടെത്തി.

ഡിജിസിഎ നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സുരക്ഷാ സംവിധാനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം നടപ്പാക്കണമെന്നു സമിതി ആവശ്യപ്പെട്ടു.
വിമാനങ്ങളിൽ വലിയ പങ്കും എയർ ഇന്ത്യയുടേയും എയർ ഇന്ത്യ എക്സ്പ്രസിന്റേതുമാണ്. എയർ ഇന്ത്യയുടെ 166 വിമാനങ്ങൾ പരിശോധിച്ചു. അതിൽ 137 എണ്ണത്തിൽ ആവർത്തിക്കുന്ന തകരാറുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സ്ഥിരം പ്രശ്നങ്ങളാണ്. എയർ ഇന്ത്യയിൽ എതാണ്ട് 100 സുരക്ഷാ ലംഘനങ്ങളും കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments